ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യചരിത്രം

സമ്പന്നമായ ഒരു സാംസ്ക്കാരിക പൈതൃകത്തിന്റെ അവകാശികളാണ് ഇവിടുത്തെ ഗ്രാമീണ ജനത. മധ്യകാലഘട്ടത്തില്‍ കേരളത്തില്‍ കൊടികുത്തി വാണിരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ മേലാളന്‍മാരായിരുന്ന ആഴ്വാഞ്ചേരി തമ്പ്രാക്കന്‍മാരുടെ അധികാര മേഖലയായിരുന്നു ഈ പ്രദേശം. 16-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ വന്നരിയില്‍ നിന്നും വരികയും വെട്ടത്തുരാജാവില്‍ നിന്നും മേല്‍ക്കോയ്മ ലഭിക്കുകയും ചെയ്ത ആഴ്വാഞ്ചേരി തമ്പ്രാക്കന്‍മാര്‍ പിന്നീട് ഈ പ്രദേശത്തിന്റെ ഉടമസ്ഥരായി മാറി. രാജാക്കന്‍മാരെപ്പോലും അരിയിട്ടു വാഴിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടായിരുന്നു. ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ വാഴുന്ന നാട് എന്ന വിശേഷണം ആതവനാടായി പരിണമിച്ചു എന്ന ഐതിഹ്യം പ്രസിദ്ധമാണ്. ബുദ്ധ ജൈനമതങ്ങളുടെ പ്രബലമായ സ്വാധീനം ഈ മേഖലയില്‍ പ്രാചീനകാലത്തുണ്ടായിരുന്നു. ചിങ്കളിമട പോലുള്ള പാറമടകള്‍ ബുദ്ധസന്യാസിമാരുടെ ധ്യാനകേന്ദ്രങ്ങളായിരുന്നു എന്ന് ഊഹിക്കപ്പെടുന്നു. പറയിപെറ്റ പന്തിരുകുലവുമായി ബന്ധപ്പെട്ട ധാരാളം ഐതിഹ്യകഥകള്‍ ആതവനാടിനുണ്ട്. അതിലൊന്ന് കുറുമ്പത്തൂരിലെ പാക്കച്ചിറ പാക്കനാരുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം തപസ്സനുഷ്ഠിച്ചിരുന്നത് എന്നു പറയപ്പെടുന്ന മനോഹരമായ ഒരു ഗുഹ ഇവിടെയുണ്ട്. പ്രസിദ്ധമായൊരു വനദുര്‍ഗാ ക്ഷേത്രം സ്ഥിതിചെയ്യുന്ന ചന്ദനക്കാവ് ഒരു കാലഘട്ടത്തില്‍ സാംസ്ക്കാരിക കേന്ദ്രമായിരുന്നു. മേല്‍പത്തൂര്‍ നാരായണഭട്ടതിരിയുടെ ജന്‍മഗൃഹം ഇവിടെയാണ്. പണ്ടുകാലം മുതല്‍ക്കു തന്നെ ഈ പ്രദേശത്ത്അയിത്തംമന്ത്രവാദംജാതീയത തുടങ്ങിയ അനാചാരങ്ങള്‍ നിലനിന്നിരുന്നു. ജന്‍മിത്തത്തിന്റെ ശക്തമായ സ്വാധീനവും ദേശീയപ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കുറവും ഈ അനാചാരങ്ങള്‍ തുടര്‍ന്നുപോകുന്നതിന് കാരണമായി. പില്‍ക്കാലത്ത് പുരോഗമന പ്രസ്ഥാനങ്ങളുടെയും മറ്റും സ്വാധീനം മൂലം ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായി. അയിത്തോച്ചാടന പ്രസ്ഥാനം കെ.പി.ഗോപാലന്റെ നേതൃത്വത്തില്‍ കുറുമ്പത്തൂര്‍ ഭാഗത്തും പാറേക്കളം താമിയുടെ നേതൃത്വത്തില്‍ ആതവനാടും സജീവമായിരുന്നു. ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യപരിപാലന മേഖലയില്‍ മാട്ടുമ്മല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം ഉള്‍പ്പെടെ അലോപ്പതിആയുര്‍വേദ വിഭാഗങ്ങളിലായി പത്ത്  ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. വളാഞ്ചേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, നടക്കാവില്‍ ഹോസ്പിറ്റല്‍ എന്നിവ ആംബൂലന്‍സ് സൌകര്യമുള്ള ചികിത്സാകേന്ദ്രങ്ങളാണ്. മൃഗാരോഗ്യസംരക്ഷണത്തിനായി ചലൂരില്‍ മൃഗാശുപത്രിയും സ്ഥിതിചെയ്യുന്നു. ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യമേഖലയില്‍ നാലു സ്കൂളുകളുംമൂന്ന് കോളേജുകളുംമൂന്ന് ടെക്നിക്കല്‍ സ്ഥാപനങ്ങളുംസര്‍ക്കാര്‍ മേഖലയില്‍ ഏഴു സ്കൂളുകളും പ്രവര്‍ത്തിക്കുന്നു.  ഇവിടുത്തെ ബാങ്കിംഗ് മേഖലയില്‍ ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക്സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നിവയെക്കൂടാതെ സഹകരണമേഖലയില്‍ നാലു ബാങ്കുകളുമുണ്ട്.

സാംസ്കാരികചരിത്രം

ഉദരംപള്ളിക്കുന്ന് വിഷ്ണു ക്ഷേത്രംനെടുങ്ങോട്ടൂര്‍ ശിവക്ഷേത്രം തുടങ്ങി അഞ്ച് ക്ഷേത്രങ്ങളും 18 മുസ്ലീം ദേവാലയങ്ങളും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ചന്ദനക്കാവില്‍ കളമ്പാട്ട് ആഘോഷംനെടുങ്ങോട്ടൂര്‍ ശിവക്ഷേത്രത്തിലെ ശിവരാത്രി എന്നിവ പ്രധാന ഉത്സവങ്ങളാണ്. കലാ-കായിക-സാംസ്കാരിക രംഗത്ത് പ്രോത്സാഹനം നല്‍കുവാന്‍ പതിനെട്ടോളം സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. സമ്പന്നമായ ഒരു സാംസ്ക്കാരിക പൈതൃകം ആതവനാടിന് അവകാശപ്പെടാനുണ്ട്. ഫ്യൂഡല്‍പ്രഭു വര്‍ഗ്ഗത്തിന്റെ മേല്‍ക്കോയ്മയിലായിരുന്നു ദീര്‍ഘകാലത്തോളം ആതവനാട്ടിലെ ജനത. രാജാക്കന്‍മാരെ അരിയിട്ടു വാഴിക്കാന്‍ അധികാരമുള്ള ആഴ്വാഞ്ചേരി തമ്പ്രാക്കന്‍മാരുടെ അധീശത്വമാണ് അക്കാലത്ത് നിലനിന്നിരുന്നത്. പ്രശസ്ത സംസ്കൃതകവിയുംപണ്ഡിതനുംവൈയാകരണനുമായിരുന്ന മേല്‍പത്തൂര്‍ നാരായണ ഭട്ടതിരിയുടെ ഇല്ലം സ്ഥിതി ചെയ്യുന്ന ചന്ദനക്കാവ് ആതവനാട് പഞ്ചായത്തിലാണ്. ഒരു കാലത്ത് തര്‍ക്കം, വേദം മുതലായവയുടെ പഠനകേന്ദ്രവുമായിരുന്നു ഈ സ്ഥലം. ദേശീയ സമരത്തിന്റെ അനുരണനങ്ങള്‍ അത്രയേറെ പ്രകടമല്ലെങ്കിലും ആതവനാട്ടിലും അനുഭവപ്പെട്ടു. പി.പി.നാരായണന്‍ മാസ്റ്റര്‍, പുത്തൂര് നാരായണന്‍ എഴുത്തശ്ശന്‍, കോലിശ്ശേരി യാഹു, ടി.എം.തങ്ങള്‍ തുടങ്ങിയ സ്വാതന്ത്ര്യസമരപോരാളികള്‍ക്ക് ജന്‍മം നല്‍കിയ സ്ഥലമാണ് ആതവനാട്. സാംസ്ക്കാരികമായി ഈ പ്രദേശം ആധുനിക കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് 1956-ല്‍ ആരംഭിച്ച പൌരമിത്രം വായനശാലയുടെ ഉല്‍ഭവത്തോടുകൂടിയാണ്. കേവലമൊരു ഗ്രന്ഥാലയത്തിനപ്പുറം വിജ്ഞാനകേന്ദ്രവുംരാഷ്ട്രീയ ചര്‍ച്ചാവേദിയുംകലാകേന്ദ്രവും ആയിരുന്നു ഇവിടം. അനൌപചാരിക വിദ്യാഭ്യാസ രംഗത്ത് ആദ്യകാലം മുതല്‍ക്കേ വായനശാല സ്തുത്യര്‍ഹമായ സംഭാവന നല്‍കിവന്നു. നാടന്‍കലകളുടെ സമൃദ്ധമായ സാന്നിദ്ധ്യം പഞ്ചായത്തിലുണ്ട്. പൂതന്‍, തിറപരിചമുട്ടുകളിഞാറ്റുപാട്ട്ചവിട്ടുകളിഒപ്പനഅറബനമുട്ട്കാളകൊട്ട്പടകളി തുടങ്ങി ധാരാളം കലാരൂപങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു. ആഴ്വാഞ്ചേരി മനയില്‍ വെച്ച് നടക്കാറുള്ള കളമെഴുത്തുപാട്ട് അപൂര്‍വമായൊരു കലാരൂപമാണ്. മുസ്ലീങ്ങളാണ് ജനസംഖ്യയില്‍ ഭൂരിഭാഗവും. ഹിന്ദുക്കളും നല്ലൊരു ശതമാനമുണ്ട്. മറ്റൊരു പ്രമുഖ വിഭാഗം ക്രിസ്ത്യാനികളാണ്. ചന്ദനക്കാവ് ക്ഷേത്രംകുറുമ്പത്തൂര്‍ ജുമാ അത്ത് പള്ളിപാറപ്പുറം ആടാംകുന്നു പള്ളി എന്നിവയാണ് ഇവിടുത്തെ പഴക്കം ചെന്ന ആരാധനാലയങ്ങള്‍. വൈരങ്കോട് ഉത്സവത്തിലെ പ്രധാന വരവ് ആതവനാട്ടു നിന്നും പുറപ്പെടുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകള്‍ പങ്കെടുക്കുന്ന ഈ ഘോഷയാത്ര നാടന്‍ കലകളുടെ പ്രദര്‍ശനവേദി കൂടിയാണ്. ചന്ദനക്കാവ് താലപ്പൊലിപാറപ്പുറം നേര്‍ച്ച എന്നിവയാണ് മറ്റു പ്രധാന ആഘോഷങ്ങള്‍.