കാഴ്ച്പ്പാടും ദൗത്യവും

ആതവനാട് ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് 

ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പുരോഗതി ഉറപ്പുവരുത്തുന്ന, ശുചിത്വവും ഹരിതസൗഹൃദവുമായ, അടിസ്ഥാന സൗകര്യങ്ങൾ സമ്പൂർണ്ണമായി ലഭ്യമാകുന്ന, ജനപങ്കാളിത്തം ഉറപ്പുള്ള മാതൃക ഗ്രാമപഞ്ചായത്തായി ആതവനാടിനെ വികസിപ്പിക്കുക.

ആതവനാട് ഗ്രാമപഞ്ചായത്തിന്റെ ദൗത്യം 

  • ജനങ്ങൾക്ക് ഗുണമേന്മയുള്ള അടിസ്ഥാന സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമാക്കുക.

  • ശുചിത്വം, മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകുക.

  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക.

  • കാർഷികം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, റോഡ് വികസനം തുടങ്ങിയ മേഖലകളിൽ സമഗ്ര വികസനം നടപ്പാക്കുക.

  • ജനപങ്കാളിത്തത്തോടെയും സുതാര്യതയോടെയും ഉത്തരവാദിത്വത്തോടെയും പഞ്ചായത്ത് ഭരണം ശക്തിപ്പെടുത്തുക.

  • ഹരിത ഗ്രാമം, ഡിജിറ്റൽ സേവനങ്ങൾ, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമാക്കി പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.