കാഴ്ച്പ്പാടും ദൗത്യവും
ആതവനാട് ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട്
ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പുരോഗതി ഉറപ്പുവരുത്തുന്ന, ശുചിത്വവും ഹരിതസൗഹൃദവുമായ, അടിസ്ഥാന സൗകര്യങ്ങൾ സമ്പൂർണ്ണമായി ലഭ്യമാകുന്ന, ജനപങ്കാളിത്തം ഉറപ്പുള്ള മാതൃക ഗ്രാമപഞ്ചായത്തായി ആതവനാടിനെ വികസിപ്പിക്കുക.
ആതവനാട് ഗ്രാമപഞ്ചായത്തിന്റെ ദൗത്യം
ജനങ്ങൾക്ക് ഗുണമേന്മയുള്ള അടിസ്ഥാന സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമാക്കുക.
ശുചിത്വം, മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകുക.
സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുക.
കാർഷികം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, റോഡ് വികസനം തുടങ്ങിയ മേഖലകളിൽ സമഗ്ര വികസനം നടപ്പാക്കുക.
ജനപങ്കാളിത്തത്തോടെയും സുതാര്യതയോടെയും ഉത്തരവാദിത്വത്തോടെയും പഞ്ചായത്ത് ഭരണം ശക്തിപ്പെടുത്തുക.
ഹരിത ഗ്രാമം, ഡിജിറ്റൽ സേവനങ്ങൾ, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമാക്കി പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.