ഓപ്പറേഷന് തൂഫാന് 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ലഹരിക്കെതിരെ ജനകീയ പ്രതിരോധം
ഡിമാൻഡ് കുറയ്ക്കൽ
ലഹരിമരുന്നുകളുടെ ആവശ്യകത സമൂഹത്തിൽ നിന്നും, പ്രത്യേകിച്ച് യുവതലമുറയിൽ നിന്നും കുറയ്ക്കുന്നതിനും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് ശക്തമായ അവബോധം സൃഷ്ടിക്കുന്നതിനും പ്രവർത്തിക്കുക.
ജനകീയ പ്രതിരോധം
എല്ലാ വാർഡുകളിലും വീടുകളിലും ലഹരിവിരുദ്ധ ജാഗ്രത ഉറപ്പാക്കുകയും ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പ്രാദേശികതലത്തിൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുക.
ചികിത്സയും പുനരധിവാസവും
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ആവശ്യമായ ചികിത്സ, കൗൺസിലിംഗ്, പുനരധിവാസ സഹായങ്ങൾ എന്നിവയിലേക്ക് ബന്ധിപ്പിക്കുക.
വാർഡ് തല ജാഗ്രതാ സമിതികൾ
ഓരോ വാർഡിലും ജനപ്രതിനിധികൾ, അധ്യാപകർ, പോലീസ്, എക്സൈസ്, കുടുംബശ്രീ, അങ്കണവാടി, ആശാ പ്രവർത്തകർ തുടങ്ങിയവരുടെ ഏകോപനത്തോടെ ലഹരിവിരുദ്ധ ജാഗ്രതാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു.
തൂഫാൻ വാരിയേഴ്സ്
വാർഡ് തലത്തിൽ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രാദേശികതല നിരീക്ഷണവും ഏകോപിപ്പിക്കുന്നു.
തണ്ടർ വളണ്ടിയർമാർ
യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു.
- വാർഡ് തലത്തിൽ ലഹരിവിരുദ്ധ ജാഗ്രതാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
- ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ കണ്ടെത്തുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ജനകീയ സഹകരണം ഉറപ്പാക്കുക.
- സ്കൂൾ, കോളേജ് എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക.
- കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനങ്ങളും രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുക.
- ലഹരിവിരുദ്ധ കായിക, സാംസ്കാരിക, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുക.
- ലഹരി ഉപയോഗത്തിൽ നിന്ന് മോചനം നേടിയ വ്യക്തികൾക്ക് ആവശ്യമായ തുടർപിന്തുണയും സാമൂഹിക ഇടപെടലുകളും ഉറപ്പാക്കുക.